അക്വാ ഫീനിക്സ് പിണറായി ജേതാക്കൾ
1571393
Sunday, June 29, 2025 7:37 AM IST
കണ്ണൂർ: ജില്ലാ അക്വാറ്റിക് അസോസിയേഷന് സംഘടിപ്പിച്ച ജില്ലാ സബ് ജൂണിയർ, ജൂണിയർ നീന്തൽ ചാന്പ്യൻഷിപ്പിൽ അക്വാ ഫീനിക്സ് പിണറായി ഓവറോൾ ചാന്പ്യൻ. മട്ടന്നൂർ എച്ച്എസ്എസ് രണ്ടാം സ്ഥാനവും വായാട്ടുപറന്പ് സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ സ്വിമ്മിംഗ് പൂളിൽ നടന്ന ചാന്പ്യൻഷിപ്പ് വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് യു.പി. ഷബിൻകുമാർ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് യു.പി. ഷബിൻകുമാർ ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.