ആ​ല​ക്കോ​ട്: കൃ​ഷി​ഭ​വ​നി​ൽ 2025-26 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള കു​രു​മു​ള​ക് തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്ജു എം.​ സ​ണ്ണി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡം​ഗം മേ​ഴ്‌​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​മ്പ​തി​നാ​യി​ര​ത്തോ​ളം കു​രു​മു​ള​ക് തൈ​ക​ളാ​ണ് ഈവ​ർ​ഷം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ കു​രു​മു​ള​ക് കൃ​ഷി​വ്യാ​പ​ന​വും പു​ന​രു​ജ്ജീ​വ​ന​വും ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പ​ന്നി​യൂ​ർ 1, ക​രി​മു​ണ്ട ഇ​ന​ങ്ങ​ളാ​ണ്‌ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.