മാന്പൊയിലിൽ കാട്ടാന ശല്യം രൂക്ഷം
1571406
Sunday, June 29, 2025 7:37 AM IST
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ ജനവാസ മേഖലയായ മാമ്പൊയിലിൽ കാട്ടാനശല്യം രൂക്ഷം. കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇവിടെ നാലു കിലോമീറ്ററോളം ഭാഗത്ത് സോളർ വേലിയില്ല.
വേലിയുള്ളിടങ്ങളിൽ പലയിടത്തും ഇടയ്ക്കിടെ പ്രവർത്തനരഹിതവുമാണ്. ഇതാണ് കാട്ടാനകൾ എത്താൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ജനം ആനകളെ തുരത്തുന്നത്. ഇത് പലപ്പോഴും ജീവൻ പണയം വച്ചുള്ള പ്രവൃത്തിയാണെന്നാണ് നാട്ടുകാർ പറയുന്നു.
കാട്ടാനശല്യം കാരണം നിരവധി കുടുംബങ്ങൾ പ്രദേശത്ത് നിന്നും താമസം മാറിക്കഴിഞ്ഞു. ബാക്കിയുള്ളവർ കടുത്ത ഭീതിയിലാണ് കഴിയുന്നത്. കാട്ടാന ശല്യം പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.