ചെ​മ്പ​ന്തൊ​ട്ടി: ഏ​താ​നും നാ​ളു​ക​ളാ​യി യാ​ത്രാ​ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ചെ​മ്പ​ന്തൊ​ട്ടി നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ക്കാ​യി പാ​ല​ത്തി​ന്‍റെ സ​മാ​ന്ത​ര റോ​ഡ് ഇ​ന്ന​ലെ മു​ത​ൽ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു.

ഭാ​രം ക​യ​റ്റി​യ വ​ലി​യ ലോ​റി​ക​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ള്ള​താ​യി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ർ സ​ജി​ത് അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ കെ.​ജെ ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, റോ​ഡ് ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, കെ.​എം.​ഷം​സീ​ർ​എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ​വ​രും പരിപാടിയിൽ പ​ങ്കെ​ടു​ത്തു.