സണ്ണി ജോസഫിന് സ്വീകരണം നൽകി
1571481
Monday, June 30, 2025 12:54 AM IST
മട്ടന്നൂർ: കോൺഗ്രസ് കൂടാളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല കോൺഗ്രസ് പ്രവർത്തക കൺവൻഷനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎക്ക് സ്വീകരണവും നൽകി.
പട്ടാന്നൂർ കെപിസി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ജില്ലാ പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കൂടാളി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ.സി. മനോജ് അധ്യക്ഷത വഹിച്ചു.
പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎക്ക് കൺവൻഷനോടനുബന്ധിച്ച് നായാട്ടുപാറയിൽ ആവേശോജ്വലമായ സ്വീകരണം നൽകി. കൂടാളി പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കളായ അധ്യാപക അവാർഡ് ജേതാവും ജില്ലയിലെ പ്രമുഖ സഹകാരിയുമായിരുന്ന ടി.വി. വേണു, ദീർഘകാലം കൂടാളി പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന സി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പി. ദേവി എന്നിവരെ അനുസ്മരിച്ചു കൊണ്ട് കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ എന്നിവർ പ്രസംഗിച്ചു.