പോലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് സംരക്ഷണ മതിൽ തീർത്ത് പ്രതിഷേധിച്ചു
1460638
Friday, October 11, 2024 7:49 AM IST
മട്ടന്നൂർ: സിപിഎം ഭരണത്തിൽ പോലീസിന് പോലും രക്ഷയില്ലെന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ സംരക്ഷണ മതിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പോളിടെക്നിക്ക് തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിനിടെ പോലീസുകാരെ കൈയേറ്റം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് ഉദ്ഘാടനം ചെയ്തു. ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു. ശ്രീനേഷ് മാവില, വിജിത്ത് നീലാഞ്ചേരി, ഹരികൃഷ്ണൻ പാളാട്, ആർ.കെ.നവീൻകുമാർ, ജിഷ്ണു പെരിയച്ചൂർ, എം.പ്രേമരാജൻ, എ.കെ.രാജേഷ്, കെ.പ്രശാന്തൻ, അയൂബ് ബ്ലാത്തൂർ എന്നിവർ പ്രസംഗിച്ചു.