കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം
1460632
Friday, October 11, 2024 7:49 AM IST
ആലക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആലക്കോട് മണ്ഡലം വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി.എം. മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് വട്ടമല, ബാബു പള്ളിപ്പുറം, പി. ദിനേശൻ, ജോസ് അഗസ്റ്റ്യൻ, ജേക്കബ് വളയത്ത്, കെ.എസ്. ഷാജഹാൻ, പി.എ. ജോർജ്, കെ.എം. ഡൊമനിക്ക്, പി.കെ. ഗിരിജാമണി, ലില്ലി മാത്യു, ഷേർളി സെബാസ്റ്റ്യൻ, കെ.ജി. വസുമതി, തോമസ് മാനുവൽ എന്നിവർ പ്രസംഗിച്ചു. സർവീസ് പെൻഷൻകാർക്ക് നൽകാനുള്ള കുടിശിക ഉടൻ നൽകുക, പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.