കർഷകരുടെ ആശങ്ക പരിഹരിക്കണം: ജോസ് പൂമല
1459332
Sunday, October 6, 2024 6:44 AM IST
കേളകം: കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ ഇക്കോ സെൻസിറ്റീവ് ഏരിയ മാപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച മാപ്പുകളിലെ ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തതയുള്ള മാപ്പ് പുറത്തിറക്കാൻ തയാറാകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ആവശ്യപ്പെട്ടു. പേരാവൂർ കോൺഗ്രസ് ഭവനിൽ കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ വിഷയത്തിൽ അതിന്റെ റിപ്പോർട്ടും മാപ്പും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമായെങ്കിലേ ആറാമത്തെ ഇഎസ്എ കരടിൽ സൂചിപ്പിക്കുന്നത് പ്രകാരം പരാതി സമർപ്പിക്കാൻ ജനങ്ങൾക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ആഗസ്റ്റിൻ വടക്കേൽ അധ്യക്ഷത വഹിച്ചു. ജോയ് വേളുപ്പുഴ, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ജോർജ് നെടുമാട്ടിൻകര, ബിജു ആറാഞ്ചേരി, രാജു കാക്കേങ്ങാട്, ജോജൻ എടത്താഴേ, അലക്സാണ്ടർ കുഴിമണ്ണിൽ, ജിൽസ് പുളിയാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.