യുവാവ് വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ
1444344
Monday, August 12, 2024 10:13 PM IST
പഴയങ്ങാടി: യുവാവിനെ വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം എടക്കേപ്പുറം സൗത്തിലെ കെ. ഷൈജിത്തിനെ (38)യാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്.
കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്നലെ പുലർച്ചെ 4.15 ഓടെയായിരുന്നു സംഭവം. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടക്കേപ്പുറം പൊന്നാച്ചി കൊവ്വൽ ശാന്തിതീരത്ത് സംസ്കരിച്ചു.