ഓട്ടോറിക്ഷാ തൊഴിലാളികൾ മാതൃകയായി
1442082
Monday, August 5, 2024 1:56 AM IST
മട്ടന്നൂർ: നഗരത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് കംഫർട്ട് സ്റ്റേഷന് സമീപമുള്ള റോഡിലെ കുഴി വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ദുരിതമായതോടെ കുഴികൾ അടച്ച് ഓട്ടോ തൊഴിലാളികൾ മാതൃകയായി. ടി.കെ. ബഷീറിന്റെ നേതൃത്വത്തിലാണ് ഓട്ടോ തൊഴിലാളികൾ കുഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
നാടിനുവേണ്ടി സ്വജീവിതം മാതൃകയാക്കിയ മുകുന്ദൻ മാസ്റ്ററുടെ ഓർമദിനത്തിൽ ഒരു സേവന പ്രവർത്തനം നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാൻ എൻ. ഷാജിത്തിന്റെ അഭ്യർത്ഥനയെ തുടർന്നു പ്രവൃത്തി നടത്താൻ തീരുമാനിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. എ.ബി. പ്രമോദ്, സി. ജിതേഷ് എന്നിവർ നേതൃത്വം നൽകി.