ഉറവ് കലാ സാംസ്കാരിക വേദിക്കായി ഓഫീസ് ഓഡിറ്റോറിയം ഒരുങ്ങി
1424725
Saturday, May 25, 2024 1:32 AM IST
പെരുമ്പടവ്: വെള്ളോറ ഉറവ് കലാസാംസ്കാരിക വേദിക്കായി വെള്ളോറ ടൗണിൽ പണികഴിപ്പിച്ച ഓഫീസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ.ടി. ജലീൽ എംഎൽഎ നിർവഹിച്ചു. എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ എംഎൽഎ ടി.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു. കെ.സി. പ്രകാശൻ, പ്രേമ സുരേഷ്, എം. രാധാകൃഷ്ണൻ, കെ.സി. രാജൻ, സി.സി. കുഞ്ഞിരാമൻ, പി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.