ജനകീയ കൺവൻഷൻ ഇന്ന്
1337499
Friday, September 22, 2023 3:36 AM IST
പയ്യാവൂർ: കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് ചന്ദനക്കാംപാറ ചെറുപുഷ്പം ഓഡിറ്റോറയത്തിൽ കർഷക കൺവൻഷൻ നടത്തും. സജീവ് ജോസഫ് എംഎൽഎ, കർഷക കോൺഗ്രസ് ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികൾ ഉൾപ്പെടെയുള്ളവയ്ക്ക് കൺവൻഷന് രൂപം നൽകും. പഞ്ചായത്ത് പരിധിയിലെ ചന്ദനക്കാംപാറ അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ കർഷകർ കൃഷിയും വാസസ്ഥലവും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.