ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജ് പരീക്ഷയിൽ മലയാളിത്തിളക്കം
1337224
Thursday, September 21, 2023 7:17 AM IST
പെരുമ്പടവ്: ജോർദ്ദാനിൽ നടന്ന ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജ്മെന്റ് യോഗ്യതാ പരീക്ഷയിൽ യുഎഇ പ്രതിനിധിയായി പങ്കെടുത്തത് മാതമംഗലം സ്വദേശി യു.എം. ഷംസീർ അലി ഒന്നാമതായി യോഗ്യത നേടി.
നിലവിൽ ഒക്കിനാവൻ സിബുക്കൻ കരാട്ടെയുടെ ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യക്കാരനാണ് ഷംസീർ. ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന കരാട്ടെ മത്സരങ്ങളിൽ ഇനി മുതൽ വിധി കർത്താവായി ഈ കണ്ണൂർ ജില്ലക്കാരനുമുണ്ടാകും. നിരവധി രാജ്യങ്ങളിലെ നൂറോളം മത്സരാർഥികളിൽ നിന്നാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
ഒക്കിനാവൻ സിബുക്കൻ കരാട്ടെയുടെ ഫിഫ്ത് ഡാൻ ഡിഗ്രി ബ്ലാക്ക് ബെൽറ്റും യുഎഇ കരാട്ടെ ഫെഡ റേ ഷന്റെ ഫിഫ്ത് ഡാൻ ഡിഗ്രി ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കിയ ഷംസീർ ഇന്ത്യയിലും യുഎഇയുടെ ഷാർജ, ദുബായ് എമിറേറ്റുകളിലും കരാട്ടെ ട്രെയിനിംഗ് സെന്ററിൽ ക്ലാസുകൾ നയിക്കുന്നു.
നിരവധി ശിഷ്യസമ്പത്തുള്ള ഷംസീർ ബൂഡോ ഇന്റർനാഷണൽ കരാട്ടെയുടെ സ്ഥാപകനും കൂടി യാണ്. മാതമംഗലം മണ്ണിപ്പൊയിലിലെ അബ്ദുറഹ്മാൻ- റംല ദന്പതികളുടെ മകനാണ് ഷംസീർ.