ഡോ. അഗസ്റ്റിന് യാത്രയയപ്പ് നൽകി
1279582
Tuesday, March 21, 2023 12:48 AM IST
പെരുമ്പടവ്: പെരുമ്പടവിൽ നിന്നും 48 വർഷത്തെ സേവനത്തിനുശേഷം മടങ്ങുന്ന ഹോമിയോ ഡോക്ടർ അഗസ്റ്റിന്, പെരുമ്പടവ് ഗാന്ധി സ്മാരക വായനശാല ഹാളിൽ വച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
നടുവിൽ മണ്ഡലം സ്വദേശിയായ ഡോ. അഗസ്റ്റിൻ കിലോമീറ്ററുകളോളം നടന്നാണ് തന്റെ ക്ലിനിക്കിൽ എത്തിയിരുന്നത്. പെരുമ്പടവ് ഗാന്ധി സ്മാരക വായനശാല, ജെസിഐ പെരുമ്പടവ് ടൗൺ, വൈഎംസിഎ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഡ്രൈവേഴ്സ് യൂണിയൻ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ, ഫോക്കസ് ക്ലബ്, പ്രവാസി സംഘം, റോഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ നേതൃത്വ ത്തിലാണ് യാത്രയയ്പ് ഒരുക്കിയത്.
പരിപാടിയുടെ ഉദ്ഘാടനവും ആദരിക്കലും ജില്ലാ പഞ്ചായത്ത് മെംബർ തോമസ് വെക്കത്താനം നിർവഹിച്ചു. പഞ്ചായത്ത് മെംബർ എം. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉനൈസ് എരുവാട്ടി, അന്നക്കുട്ടി ബെന്നി, സുഷമ വത്സൻ, എ. പ്രതീഷ്, സണ്ണി പുല്ലംപ്ലാവിൽ, സി.ജെ. ജോർജ്, തോമസ് ചാക്കോ, കടവിൽ ബാബു, പി.എ. ജോസഫ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു