മഹിള സമഖ്യ കേന്ദ്രത്തിനു പഠനസാമഗ്രികൾ കൈമാറി
1585319
Thursday, August 21, 2025 5:50 AM IST
വാളയൽ: മാനന്തവാടി മഹിളാ സമഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനികൾക്ക് ജില്ലാ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വിവിധ യൂണിറ്റുകളുടെ സഹായത്തോടെ ശേഖരിച്ച പഠനസാമഗ്രികൾ ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ കൈമാറി.
ശാന്തിധാര സെന്ററിൽ നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി എൻഎസ്എസ് മേഖല കണ്‍വീനർ വി. ഹരിദാസ്, ക്ലസ്റ്റർ കണ്‍വീനർമാരായ എ.വി. രജീഷ്, കെ. രവീന്ദ്രൻ, എം.കെ. രാജേന്ദ്രൻ, വി.പി. സുഭാഷ്, പി.കെ. സാജിദ് തുടങ്ങിയവർ പങ്കെടുത്തു.