ബ്രദർ ജോസഫ് ചാരുപ്ലാക്കലിന് പിഎച്ച്ഡി
1585166
Wednesday, August 20, 2025 6:21 AM IST
പുൽപ്പള്ളി: മരകാവ് ചാരുപ്ലാക്കൽ പരേതനായ ജോർജ്-അന്നക്കുട്ടി ദന്പതികളുടെ മകൻ ബ്രദർ ജോസഫ് ചാരുപ്ലാക്കൽ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്ഡി നേടി. "സോഷ്യൽ വർക്ക് റിസർച്ച്: എക്സ്പ്ലോറിംഗ് നോളജ് പ്രൊഡക്ഷൻ ഇൻ ഇൻഡ്യൻ കോണ്ടെസ്റ്റ്’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കപ്പൂച്ചിൻ സഭാംഗമാണ്.
നിലവിൽ കപ്പൂച്ചിൻ സോഷ്യൽ ആൻഡ് ഡവലപ്മെന്റൽ ആക്ഷൻ സർവീസ് സൊസൈറ്റി മാനേജിംഗ് ട്രസ്റ്റിയാണ്. കുട്ടിക്കാനം മരിയൻ കോളജിൽ സാമൂഹിക പ്രവർത്തന വിഭാഗം മേധാവിയായിരുന്നു. കേരള പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ നിർവാഹക സമിതി അംഗമാണ്.