ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1585227
Wednesday, August 20, 2025 10:09 PM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ-നിലന്പൂർ അന്തർ സംസ്ഥാന പാതയിലെ ആമക്കുളത്തിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.
മരപ്പാലം സ്വദേശി ഡേവിഡ് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്.
ഗൂഡല്ലൂർ ഭാഗത്ത് നിന്ന് എടക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും നാടുകാണിയിൽ നിന്ന് മരപ്പാലത്തിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോയുടെ മുൻ ഭാഗം പൂർണമായും തകർന്നു. ദേവാല പോലീസ് അന്വേഷണം ആരംഭിച്ചു.