ദേവർഷോലയെ ഭീതിയിലാക്കിയ കടുവ കാണാമറയത്ത്
1585162
Wednesday, August 20, 2025 6:21 AM IST
ഗൂഡല്ലൂർ: ദേവർഷോല മേഖലയിൽ പരിഭ്രാന്തി പരത്തുന്ന കടുവ കാണാമറയത്ത്. ഒന്നര മാസമായി പ്രദേശം കടുവ ഭീതിയിലാണ്.
ദേവർഷോല, സർക്കാർമൂല മേഖലകളിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് അഞ്ച് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതുവരെ കടുവ കൂട്ടിലായില്ല. 30 ഇടങ്ങളിൽ കാമറകൾ സ്ഥാപിച്ചും ഡ്രോണ്‍ കാമറ വഴിയും നിരീക്ഷണം നടത്തിയിട്ടും പ്രയോജനം ലഭിച്ചില്ല.
അതേസമയം കടുവയുടെ കാൽപാടുകൾ ജനവാസ മേഖലയിൽ കണ്ടതായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. വനംവകുപ്പിന്റെ അനാസ്ഥ കാരണമാണ് ഇനിയും കടുവയെ പിടികൂടാൻ പറ്റാത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വനംവകുപ്പിനെതിരേജനരോഷം ഉയർന്നിട്ടുണ്ട്. കെണിയംവയൽ സ്വദേശി അസൈനാർ, കാവതിവയൽ സ്വദേശി നാരായണൻ, ത്രീഡിവിഷൻ മുറംപിലാവ് സ്വദേശി ബില്ലണ് ഉൾപ്പെടെ 12 വളർത്തുജീവികളെയാണ് ഇതിനകം കടുവ വകവരുത്തിയത്.