വിമൻസ് ഡെന്റൽ കൗണ്‍സിലിന്റെ ജ്വാല പദ്ധതിക്കു തുടക്കമായി
1585297
Thursday, August 21, 2025 5:17 AM IST
മീനങ്ങാടി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ(ഐഡിഎ) കേരള ശാഖയുടെ വനിതാവിഭാഗമായ വിമൻസ് ഡെന്റൽ കൗണ്‍സിൽ കുടുംബശ്രീ പ്രവർത്തകർക്ക് നടപ്പാക്കുന്ന ജ്വാല പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കമ്മ്യൂണിറ്റി ഹാളിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
ഐഡിഎ കേരള ഘടകം പ്രസിഡന്റ് ഡോ.സുഭാഷ് കെ. മാധവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, വിമൻസ് ഡെന്റൽ കൗണ്‍സിൽ സംസ്ഥാന ചെയർപേഴ്സണ്‍ ഡോ.ഷാനി ജോർജ്, സെക്രട്ടറി ഡോ.ടി.പി. റോസ്മേരി, ഡോ.അനിഷ് ബേബി, ഡോ.പി. റഫ്ന, ഡോ.വി.പി. ഐഷ, ഡോ.റഹന ഹാഷ്മി, ഡോ.സപ്ന തോമസ്, ഡോ.ആശാറാണി, ഡോ.എ. മുഹസിൻ എന്നിവർ പ്രസംഗിച്ചു.
ദന്താരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ.നിഹാല നസ്രിൻ നേതൃത്വം നൽകി. ഐഡിഎ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.എം. രജിത് സ്വാഗതവും സെക്രട്ടറി ഡോ.ശ്യാം ശങ്കർ നന്ദിയും പറഞ്ഞു. വായിലെ കാൻസർ സ്ക്രീനിംഗും ദന്തരോഗ നിർണയ പരിശോധനയും നടത്തി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ വായിലെ കാൻസറിനെക്കുറിച്ച് ബോധവത്കരണവും സ്ക്രീനിംഗ് ക്യാന്പും സംഘടിപ്പിക്കും.
‘വായിലെ കാൻസർ നേരത്തെ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാനാകും’ എന്ന അവബോധം സമൂഹത്തിൽ സൃഷ്ടിക്കുക പദ്ധതി ലക്ഷ്യമാണ്.