ശുചീകരണ തൊഴിലാളികൾ സമരം നടത്തി
1585317
Thursday, August 21, 2025 5:50 AM IST
ഊട്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശുചീകരണ തൊഴിലാളികൾ ഊട്ടി കളക്ടറേറ്റിൽ കാത്തിരിപ്പു സമരം നടത്തി.
കളക്ടർ നിശ്ചയിച്ച ശന്പളം വിതരണം ചെയ്യുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മാലിന്യം നീക്കം ചെയ്യുന്നതിന് സ്വകാര്യ വ്യക്തികൾക്ക് കരാർ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
നീലഗിരിയിലെ നഗരസഭാ-ടൗണ്‍ പഞ്ചായത്ത്-ഗ്രാമപ്പഞ്ചായത്ത് ശുചീകരണ തൊഴിലാളികളാണ് സമരം നടത്തിയത്. ശേഖർ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ശങ്കരലിംഗം, സെക്രട്ടറി വിനോദ്, നവീൻ ചന്ദ്രൻ, പഴനിസ്വാമി എന്നിവർ പ്രസഗിച്ചു.