ഹോട്ടൽ, ടൂറിംസം മേഖലകളിലെ പ്രശ്നങ്ങൾ: കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
1585165
Wednesday, August 20, 2025 6:21 AM IST
കൽപ്പറ്റ: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, വയനാട് ടൂറിസം അസോസിയേൻ എന്നിവ സംയുക്തമായി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പൂഴ്ത്തിവയ്പ്പ് തടയുക, പൊലൂഷൻ കണ്ട്രോൾ ബോർഡിന്റെ അനാവശ്യ നിയമങ്ങൾ പിൻവലിക്കുക, ടൂറിസം മേഖലകളിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുക, മുന്നറിയിപ്പില്ലാതെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നത് അവസാനിപ്പിക്കുക, ജില്ലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അസ്ലം ബാവ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി. നായർ, സജീർ അരീക്കോട്, മലപ്പുറം ജില്ലാ പ്രസിഡന്റ് സമദ്, യു. സുബൈർ, പോക്കു ന്യൂ ഫോം, ഉമ്മർ പാരഡൈസ്, മുജീബ് ചുണ്ട, അബ്ദുൾ ഗഫൂർ, കെ.പി. സെയ്തലവി, അബ്ദുറഹ്മാൻ മാനന്തവാടി, ബാബു ത്രീ റൂട്ട്, സുഭാഷ് മീനങ്ങാടി എന്നിവർ പ്രസംഗിച്ചു.