രാസലഹരി ഉപഭോഗത്തിനും വ്യാപനത്തിനുമെതിരേ കർശന നടപടി വേണം: പി.പി. ആലി
1585167
Wednesday, August 20, 2025 6:21 AM IST
കൽപ്പറ്റ: രാസലഹരി ഉപഭോഗത്തിനും വ്യാപനത്തിനുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി അംഗം പി.പി. ആലി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാർ പ്രവർത്തന മേഖലയിൽ രാസലഹരി ഉപഭോഗവും വിപണനവും പ്രതിരോധിക്കാൻ തയാറാകണമെന്ന് ആലി ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.
അഡ്വ.ടി.ജെ. ഐസക്, സി. ജയപ്രസാദ്, പി. വിനോദ്കുമാർ, കരിയാടൻ ആലി, അഡ്വ. സാദിഖ് നീലിക്കണ്ടി, കെ.കെ. രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, എസ്. മണി, കെ. അജിത, ആയിഷ പള്ളിയാൽ, പി. രാജാറാണി, കെ. ശശികുമാർ, കെ. രാജൻ, രമേശ് മാണിക്യം, കെ. സതീഷ് കുമാർ, കെ. രവീന്ദ്രൻ, ബിന്ദു ജോസ്, ഗിരിജ സതീഷ്, പി.ആർ. ബിന്ദു എന്നിവർ പ്രസംഗിച്ചു.