ലഹരിവിരുദ്ധ സന്ദേശം നൽകി
1584935
Tuesday, August 19, 2025 8:09 AM IST
പനമരം: പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ കുട്ടികൾക്ക് എക്സൈസ് വിമുക്തി മിഷന്റെയും ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ് "കൂട്ടി’ന്റെയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശവും മോട്ടിവേഷൻ ക്ലാസും നൽകി.
വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശം നൽകിയ അദ്ദേഹം മോട്ടിവേഷൻ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് ടി.കെ. മുനീർ അധ്യക്ഷത വഹിച്ചു.
ലഹരിവിരുദ്ധ ക്ലബ് കണ്‍വീനർ എ.എസ്. സജിമോൻ, ആർ.ജെ. അനാമിക രാജ്, വിമുക്തി ക്ലബ് ചാർജ് ഓഫീസർ ബേബി ജോസഫ്, സോഫി വർക്കി, ഗിരിജ, കവിത റാണി എന്നിവർ പ്രസംഗിച്ചു.