സൈനികരെ ആദരിച്ചു
1585169
Wednesday, August 20, 2025 6:21 AM IST
പുൽപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും മാതാവിന്റെ സ്വർഗാരോപണ തിരുനാളിന്റെയും ഭാഗമായി പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തിൽ ഇടവകയിൽ നിന്നുള്ള വിരമിച്ചവരും ജോലിയിൽ തുടരുന്നവരുമായ സൈനികരെ ആദരിച്ചു. വിവിധ കലാപരിപാടികളിൽ സമ്മാനം നേടിയ സണ്ഡേസ്കൂൾ വിദ്യാർഥികൾക്ക് സമ്മാനം വിതരണം ചെയ്തു. റിട്ട. സൈനികൻ ജയ്സണ്‍ പുലികുത്തിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോഷി പുൽപ്പയിൽ അധ്യക്ഷത വഹിച്ചു.
ഇടവകയിൽ നിന്നുള്ള സൈനികരായ ലഫ് കേണൽ ജയിംസ് മടിയ്ക്കാങ്കൽ, ലഫ്. കേണൽ ജോർജ് കോതാട്ടുകാലായിൽ, രാജേഷ് പിണക്കാട്ട്, ജെയ്സണ്‍ പുലികുത്തിയിൽ, ബിനോയി കോട്ടവാതുക്കൽ, ജോസ് പ്രകാശ് വട്ടറ, ബിന്ദു മാത്യു വട്ടറ, അഖിൽ ചേറ്റാനിയിൽ, ക്രിസ്റ്റോ ചങ്ങാടക്കരി എന്നിവരെ ആദരിച്ചു. സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ സി.വി. രതീഷ്, ഡെലിന മുരിയൻകാവിൽ, എയ്ഞ്ചൽ മരിയ ജോബി എന്നിവർ പ്രസംഗിച്ചു.