പി. കൃഷ്ണപിള്ളദിനം ആചരിച്ചു
1585164
Wednesday, August 20, 2025 6:21 AM IST
തരിയോട്: സിപിഐ കേരള ഘടകം സ്ഥാപക സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ 77-ാം ചരമവാർഷികദിനം പാർട്ടി ബ്രാഞ്ചുകളിൽ ആചരിച്ചു.
കാവുമന്ദത്ത് ലോക്കൽ കമ്മിറ്റിയംഗം സി.ടി. സോമനാഥൻ, തരിയോട് എച്ച്എസിൽ വൈത്തിരി മണ്ഡലം സെക്രട്ടറി അഷ്റഫ് തയ്യിൽ, ചെന്നലോടിൽ ബ്രാഞ്ച് സെക്രട്ടറി ടി.വി. ഹരിദാസൻ, മഞ്ഞുറയിൽ ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ കോരംകുളം, പത്താംമൈലിൽ ബ്രാഞ്ച് സെക്രട്ടറി സജീഷ് എടയാടി, കാപ്പുവയലിൽ ലോക്കൽ സെക്രട്ടറി മഹേഷ്കുമാർ, കുണ്ടിലങ്ങാടിയിൽ ബ്രാഞ്ച് സെക്രട്ടറി എ. അസീസ്, വാവാടിയിൽ ബ്രാഞ്ച് സെക്രട്ടറി പി. കുമാരൻ, മുണ്ടേരിയിൽ ബ്രാഞ്ച് സെക്രട്ടറി കെ. മുരളീധരൻ, എമിലിയിൽ ബ്രാഞ്ച് സെക്രട്ടറി എസ്. വിക്രമൻ എന്നിവർ പതാക ഉയർത്തി.
ജില്ലാ കമ്മിറ്റിയംഗം ഷിബു പോൾ, വൈത്തിരി മണ്ഡലം കമ്മിറ്റിയംഗം സത്യദാസ് മഞ്ഞളംകോട് എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: സിപിഐ(എംഎൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി പി. കൃഷ്ണപിള്ള അനുസ്മരണം നടത്തി. പി.ടി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാവ് എന്ന നിലയിൽ ഏവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്നു പ്രകാശ് അനുസ്മരിച്ചു.
ടിയുസിഐ ജില്ലാ സെക്രട്ടറി സുനിൽ ജോസഫ്, എഐകെകെഎസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, ഭൂസമരസമിതി ജില്ലാ കണ്വീനർ എം.കെ. ഷിബു, ഓൾ ഇന്ത്യ റവല്യൂഷനറി വിമൻസ് ഓർഗനൈസേഷൻ കേന്ദ്ര സമിതി അംഗം ബിജി ലാലിച്ചൻ, സി.ജെ. ജോണ്സണ്, കെ.ജി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.