ബ്ലൂ ഡയമണ്ട്സ് ഡിസൈനിംഗ് കന്പനിയിലെ പഴയ തൊഴിലാളികളുടെ സംഗമം നടത്തി
1585314
Thursday, August 21, 2025 5:50 AM IST
പള്ളിക്കുന്ന്: 1990 മുതൽ 1999 വരെ കന്പളക്കാട് പ്രവർത്തിച്ച ബ്ലൂ ഡയമണ്ട്സ് വൈരക്കൽ ഡിസൈനിംഗ് കന്പനിയിലെ പഴയ തൊഴിലാളികളുടെ സംഗമം ചുണ്ടക്കര സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തിൽ നടത്തി. ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. അനിൽ മുഞ്ഞനാട്ട് ഉദ്ഘാടനം ചെയ്തു. കെ.ടി. പോൾ അധ്യക്ഷത വഹിച്ചു.
പരിചയം പുതുക്കൻ, ഓർമകൾ പങ്കുവയ്ക്കൽ, ചർച്ച, ആദരം, അനുസ്മരണം, കലാപരിപാടികൾ എന്നിവ നടന്നു. ബെന്നി പുത്തൻപറന്പിൽ, സണ്ണി പാലക്കാട്ട്, എൻ.എം. ജോർജ്, പ്രദീപ്കുമാർ, ഇ.കെ. ശശിധരൻ, ബിനോയ് ചൂതുപാറ, സുനിൽകുമാർ മെനച്ചേരിൽ എന്നിവർ നേതൃത്വം നൽകി. ചുണ്ടക്കര കണ്ണനായിക്കൽ പോൾ തോമസാണ് കന്പളക്കാട് ബ്ലൂ ഡയമണ്ട്സ് സ്ഥാപകൻ.