വോട്ടർ പ്രതിജ്ഞയുമായി ഇലക്ടറൽ ലിറ്ററസി ക്ലബുകൾ
1584933
Tuesday, August 19, 2025 8:09 AM IST
കൽപ്പറ്റ: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഇലക്ട്റൽ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോളജുകൾ, പൊതുവിദ്യാലയങ്ങൾ, മിനി സിവിൽ സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിർഭയമായും ഉത്തരവാദിത്വത്തോടും വോട്ട് രേഖപ്പെടുത്താൻ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുമെന്ന് പ്രതിജ്ഞയെടുത്തു.
സ്ഥാപന മേധാവികളും ജനപ്രതിനിധികളുമുൾപ്പെടെ പങ്കെടുത്ത പരിപാടികൾ 300 ഓളം ഇടങ്ങളിലായി സംഘടിപ്പിച്ചു. ഒരുലക്ഷത്തോളം സമ്മതിദായകർ 30 സെക്കൻഡ് ദൈർഘ്യമുള്ള വോട്ടർപ്രതിജ്ഞ ചൊല്ലി ജനാധിപത്യത്തോടുള്ള കൂറും പ്രതിബന്ധതയും ഉറപ്പാക്കി. പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ, സംഗമങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
വരുംദിവസങ്ങളിൽ വിവിധ കലാലയങ്ങളിൽ പ്രതിജ്ഞയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.