ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം: ടി. സിദ്ദിഖ് എംഎൽഎ
1585163
Wednesday, August 20, 2025 6:21 AM IST
കൽപ്പറ്റ: ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. എസ് വെെഎസ് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കുന്നതിന് അധികാരതലത്തിലാണ് ശ്രമം. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ കഴിഞ്ഞാലേ അടുത്ത സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യക്കും ഇന്ത്യക്കാർക്കും സാധിക്കൂവെന്ന് എംഎൽഎ പറഞ്ഞു.
എസ് വെെഎസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. നാസർ മൗലവി മടക്കിമല, കെ. മുഹമ്മദുകുട്ടി ഹസനി, മുനീർ ഹുദവി വിളയിൽ, എസ്. മുഹമ്മദ് ദാരിമി, സി. മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.