മെഗാ ക്ലീനിംഗ് കാന്പയിൻ
1584934
Tuesday, August 19, 2025 8:09 AM IST
സുൽത്താൻ ബത്തേരി: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി നഗരസഭ ചെതലയം ആറാം മൈലിൽ സംഘടിപ്പിച്ച മെഗാ ക്ലീനിംഗ് കാന്പയിൻ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ലീൻ സിറ്റി മാനേജർ സന്തോഷ്കുമാർ, ഡിവിഷൻ കൗണ്‍സിലർ പി.ആർ. നിഷ എന്നിവർ പ്രസംഗിച്ചു.
മാലിന്യ ശേഖരണത്തിലും പരിസര ശുചീകരണത്തിലും ഹരിതകർമസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രാദേശവാസികളും പങ്കെടുത്തു.