ആദ്യകാല സ്വർണാഭരണ വ്യാപാരികളെ ആദരിച്ചു
1585168
Wednesday, August 20, 2025 6:21 AM IST
കൽപ്പറ്റ: നഗരത്തിലെ ആദ്യകാല സ്വർണാഭരണ വ്യാപാരികളെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കെ. കുഞ്ഞിരായിൻ ഹാജി, മൊയ്തീൻ രാജാധാനി, കെ.എം.എച്ച്. ഹംസ, അബ്ദുൾ നാസർ രാജധാനി, ഹംസ പാറോൽ, ഹക്കീം, മോയിൻകുട്ടി പൊന്നറ, അസൈനാർ ഫാഷൻ, ഹംസ കനകം എന്നിവരെയാണ് ആദരിച്ചത്.
എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ഹാരിസ് മലബാർ, ഇ. ഹൈദ്രു,സിദ്ദിഖ് സിന്ദൂർ, ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.