രാജീവ് ഗാന്ധി അനുസ്മരണം നടത്തി
1585318
Thursday, August 21, 2025 5:50 AM IST
കൽപ്പറ്റ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജൻമവാർഷികദിനത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി ഓഫീസിൽ ഛായാചിത്രത്തിൽ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പുഷ്പാർച്ചന നടത്തി.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി ജീവൻ ബലിയർപ്പിച്ച നേതാവും ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുഖവുമായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം അനുമസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
കെ.വി. പോക്കർ ഹാജി, ചന്ദ്രിക കൃഷ്ണൻ, വിജയമ്മ, ശോഭനകുമാരി, ഒ.ആർ. രഘു, പോൾസണ്‍ കൂവക്കൽ, ഗിരീഷ് കൽപ്പറ്റ, എം.ഒ. ദേവസ്യ, പദ്മനാഭൻ മുട്ടിൽ, ഷിജു ഗോപാലൻ, ശശി പന്നിക്കുഴി, ഡിന്റോ ജോസ്, ഇ.വി. ഏബ്രഹാം, സുബ്രഹ്മണ്യൻ, കെ. സതീശൻ, അരുണ്‍ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.