ദുരന്തബാധിതർ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
1517378
Monday, February 24, 2025 5:32 AM IST
കൽപ്പറ്റ: ഭൂമിക്കും അതിജീവനത്തിനും വേണ്ടി മുണ്ടക്കെ ദുരന്തബാധിതർ നടത്തുന്ന സമരങ്ങൾക്ക് സിപിഐ(എംഎൽ) റെഡ്സ്റ്റാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മുണ്ടക്കൈ, അട്ടമല, ചൂരൽമല പ്രദേശങ്ങളിലെ മുഴുവൻ അനധികൃത റിസോർട്ടുകളും അടച്ചുപൂട്ടുക, പൊതുഖജനാവിൽ നിന്ന് 2,000 കോടി കൊള്ളയടിക്കുന്ന ദുരന്തഭൂമിയിലെ വിനാശകരമായ തുരങ്ക പാത ഉപേക്ഷിക്കുക, പരമാവധി ഭൂമിയും തൊഴിലും ഉറപ്പ് വരുത്തി സുരക്ഷിത സ്ഥലങ്ങളിൽ ദുരന്തബാധിതരെ യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കുക,
അർഹരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും സിപിഐ(എംഎൽ) റെഡ് സ്റ്റാർ ആവശ്യപ്പെട്ടു.ഹാരിസണ് പോലുള്ള വിദേശ കന്പനികൾക്കും കുത്തകകൾക്കും ടൂറിസം റിസോർട്ട് മാഫിയകൾക്കുംവേണ്ടി മുണ്ടക്കൈ ദുരന്തബാധിതർ നടത്തുന്ന അവകാശ സമരങ്ങളെ അടച്ചമർത്താൻ അനുവദിക്കില്ല.
സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, സി.ജെ. ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.