1,400 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി
1517372
Monday, February 24, 2025 5:26 AM IST
കന്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കന്പളക്കാട് പോലീസും സംയുക്തമായി കണിയാന്പറ്റ ഒന്നാംമൈൽ നല്ലമൂച്ചിക്കൽ ഷെരീഫിന്റെ(49)കടയിലും ആൾത്താമസമില്ലാത്ത വീട്ടിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 1,400 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം(ഹാൻസ്)പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.