ഓക്സെല്ലോ സംസ്ഥാനതല കാന്പയിനുമായി കുടുംബശ്രീ
1517371
Monday, February 24, 2025 5:26 AM IST
കൽപ്പറ്റ: ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ’ഓക്സെല്ലോ’ സംസ്ഥാനതല കാന്പയിന് ജില്ലയിൽ തുടക്കമാവുന്നു.
അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത 18നും 40നുമിടയിൽ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തി അയൽക്കൂട്ടതലത്തിൽ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയാണ് കാന്പയിൻ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ജില്ലയിലെ 27 സിഡിഎസുകളിലെ 512 വാർഡുകളിലും അയൽക്കൂട്ടം അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്സിലറി ഗ്രൂപ്പുകളും വാർഡ്, പഞ്ചായത്തുതല ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോർഷ്യങ്ങളും രൂപീകരിക്കും.
ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിൽ നൈപുണി പരിശീലനവും സംരംഭം തുടങ്ങുന്നതിന് സാന്പത്തിക സഹായവും ലഭ്യമാക്കും. സിഡിഎസ് അഫിലിയേഷൻ ഉറപ്പാക്കും.