സ്കൂൾ വാർഷികം ആഘോഷിച്ചു
1517374
Monday, February 24, 2025 5:32 AM IST
കോട്ടത്തറ: സെന്റ് ആന്റണീസ് യുപി സ്കൂൾ 68-ാം വാർഷികം ഉജ്ജ്വലം 2കെ25 ആഘോഷിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ എ.കെ. തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ അധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റ് വിതരണം വൈത്തിരി വിദ്യാഭ്യാസ ഓഫീസർ ജോയി വി. സ്കറിയ നിർവഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനങ്ങൾ ഉദയ വായനശാല പ്രസിഡന്റ് ബെന്നി ആന്റണി, പിടിഎ പ്രസിഡന്റ് ജിൻസണ് ജേക്കബ് എന്നിവർ വിതരണം ചെയ്തു.
മധുരനാരങ്ങ എന്ന പേരിൽ ഒന്നാം ക്ലാസുകാരുടെ സർഗവാസനകൾ ഡിജിറ്റലായി പുറത്തിറക്കിയതിന്റെ പ്രകാശനം സ്കൂൾ ലീഡർ ഷെവിൻ ഷാജി നിർവഹിച്ചു. മദർ പിടിഎ പ്രസിഡന്റ് നിഷ ഫിലിപ്പ് പൂർവ്വ വിദ്യാർഥി പ്രതിനിധി മനോജ് മച്ചുകുഴിയിൽ,
പാരീഷ് പ്രതിനിധി ജോഷി കൊള്ളിമാക്കിൽ, കുമാരി നൈതിക നന്പ്യാർ, ഹെഡ്മിസ്ട്രസ് വി. ജിജി ജോസ്, സീനിയർ അധ്യാപിക എൻ.ഡി. വിനയ എന്നിവർ പ്രസംഗിച്ചു.