പ്രിൻസിപ്പൽമാർക്ക് യാത്രയയപ്പ് നൽകി
1517369
Monday, February 24, 2025 5:26 AM IST
കൽപ്പറ്റ: സർവീസിൽനിന്നു വിരമിക്കുന്ന 11 സ്കൂൾ പ്രിൻസിപ്പൽമാർക്ക് പ്രിൻസിപ്പൽ ഫോറം, പ്രിൻസിപ്പൽ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.കെ. ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.എ. അബ്ദുൾനാസർ, ഡോ.കെ. അബ്ദുൾ ജലീൽ, പി.സി. തോമസ്, എൻ.പി. മാത്യു, ടി.എം. ബിജു, താജ് മൻസൂർ, കെ. പ്രസന്ന എന്നിവർ പ്രസംഗിച്ചു.