റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു
1517375
Monday, February 24, 2025 5:32 AM IST
പുൽപ്പള്ളി: കബനഗിരി നിർമല ഹൈസ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. അധ്യാപിക ജയ് മോൾ ഉദ്ഘാടനം നിർവഹിച്ചു. ഐടി ലാബിൽ ക്രമീകരിച്ച റോബോട്ടിക് ഫെസ്റ്റ് പ്രവർത്തനങ്ങൾ കാണാനും ചെയ്തു നോക്കാനും അധ്യാപകർക്കും കുട്ടികൾക്കും അവസരം ഒരുക്കി.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരയ സിസ്റ്റർ ബിൻസി, എൻ.പി. ജിൻസി എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് ഷിജി തോമസ്, എം.ടി. ബിനു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : റോബോട്ടിക് ഫെസ്റ്റ് അധ്യാപിക ജയ്മോൾ ഉദ്ഘാടനം ചെയ്യുന്നു.