വന്യജീവി ശല്യം: ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കുന്നു
1516921
Sunday, February 23, 2025 5:13 AM IST
കൽപ്പറ്റ: ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ ഇലക്ട്രിക് കവല മുതൽ പുതിയിടം വരെ പത്ത് കിലോമീറ്റർ ദൂരത്തിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കി പെരിമീറ്റർ ഇൻസ്ട്രൂഷൻ ഡിറ്റക്ഷൻ സർവൈലൻസ് ആൻഡ് ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കുന്നു.
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേനയാണിത്. ആന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയവ വനത്തിൽനിന്നു ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് യഥാസമയം അറിയുന്നതിനും വേഗത്തിൽ നടപടിയെടുക്കുന്നതിനും സംവിധാനം ഉതകും. പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ ഒന്പതിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഉത്തര മേഖല സിസിഎഫ് കെ.എസ്. ദീപ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലീപ് കുമാർ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ തുടങ്ങിയവർ പങ്കെടുക്കും.