രാഷ്ട്രീയ യുവജനതാദൾ യൂത്ത് മീറ്റ്
1517376
Monday, February 24, 2025 5:32 AM IST
മാനന്തവാടി: രാഷ്ട്രീയ യുവജനതാദൾ മണ്ഡലം കമ്മിറ്റി യൂത്ത് മീറ്റ് നടത്തി. ആർവൈജെഡി ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ദൃശ്യ സുരേഷ് അധ്യക്ഷത വഹിച്ചു. ആർജെഡി ജില്ലാ വൈസ് പ്രസിഡന്റ് കെ. അസീസ്, ആർവൈജെഡി ജില്ലാ സെക്രട്ടറി പി.ജെ. ജോമിഷ്, രാജൻ ഒഴക്കോടി, ഗോവിന്ദരാജ്, കെ. സുകുമാരൻ, അഡ്വ.എം.ജി. സുകന്യ, ടി.സി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ദൃശ്യ സുരേഷ്(പ്രസിഡന്റ്), കെ.സി. റോബിൻ, മെൽവിൻ സണ്ണി(വൈസ് പ്രസിഡന്റുമാർ), ടി.സി. നൗഷാദ്, പി. ഷംന(ജനറൽ സെക്രട്ടറിമാർ), ടി.ടി. ജിനീഷ്, പി. റഷീദ(സെക്രട്ടറിമാർ), സിജോയ് ചെറിയാൻ(ട്രഷറർ).