വോളിബോൾ ടൂർണമെന്റ് നടത്തി
1517373
Monday, February 24, 2025 5:26 AM IST
പുൽപ്പള്ളി: വേലിയന്പം പ്രിയദർശിനി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ വേലിയന്പം ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച സാബു കെ. മാത്യു മെമ്മോറിയൽ വോളി ബോൾ ടൂർണമെന്റ് കേണിച്ചിറ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.ജി ദിലീപ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനകാർക്ക് 10,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനകാർക്ക് 5,001 രൂപയും ട്രോഫിയുമാണ് നൽകുന്നത്. ചെയർമാൻ കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. കണ്‍വീനർ വി.എം. പൗലോസ് പ്രസംഗിച്ചു.