കൈക്കൂലി വാങ്ങുന്നതിനിടെ: വിദ്യാഭ്യാസ ഓഫീസർ അറസ്റ്റിൽ
1517370
Monday, February 24, 2025 5:26 AM IST
ഊട്ടി: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിദ്യാഭ്യാസ ഓഫീസർ സന്തോഷിനെ വിജിലൻസ് വിഭാഗം അറസ്റ്റു ചെയ്തു.
കുന്നൂർ പാർക്ക് സൈറ്റ് സിഎസ്ഐ സ്കൂളിലെ താത്കാലിക അധ്യാപകൻ ജോണ് ഷിബു മാണികിൽ നിന്ന് ജോലി സ്ഥിരപ്പെടുത്തി നൽകുന്നതിന് വിദ്യാഭ്യാസ ഓഫീസർ സന്തോഷ് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
സിഐ ഷണ്മുഖവടിവ്, എസ്ഐ സാദനപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ റെയ്ഡ് നടത്തിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ പിടികൂടിയത്.