തിരുനാൾ ആഘോഷം
1512379
Sunday, February 9, 2025 4:33 AM IST
ചെമ്പുകടവ് സെന്റ് ജോർജ് പള്ളി
കോടഞ്ചേരി: ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ഷിബിൻ തിട്ടയിൽ നിർവഹിച്ചു.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന, ഒന്പതിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം താമരശേരി മൈനർ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കൽ. 11ന് ലദീഞ്ഞ്, പ്രദക്ഷിണം (കുരിശടിയിലേക്ക്), സമാപന ആശീർവാദം, വാഹന വെഞ്ചരിപ്പ് സ്നേഹവിരുന്ന്, കൊടിയിറക്കൽ.