ബീച്ച് ആശുപത്രിയിലെ അസൗകര്യം: നിരാഹാര സമരവുമായി കോണ്‍ഗ്രസ്
1486374
Thursday, December 12, 2024 2:49 AM IST
കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രിയില്‍ മാസങ്ങളായി പൂട്ടിക്കിടക്കുന്ന കാത്ത്ലാബ് ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക, ആശുപത്രിയില്‍ ഒരു സ്ഥിരം ന്യൂറോളജിസ്റ്റിനെ നിയമിക്കുക, ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധന പിന്‍വലിക്കുക, രോഗികള്‍ക്ക് ആവശ്യമായ മരുന്ന് ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി പടിക്കല്‍ ഏകദിന നിരാഹാര സമരം നടത്തി.
കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് ഉദ്ഘാടനം ചെയ്തു. വെള്ളയില്‍ മണ്ഡലം പ്രസിഡന്റ് ടി.വി. മജീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ പ്രസംഗിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് നാരങ്ങനീര് നല്‍കിയാണ് പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചത്.