പേ​രാ​മ്പ്ര: സൈ​ക്കി​ള്‍ ച​ക്ര​ത്തി​ല്‍ ഒ​ന്പ​ത് വ​യ​സു​കാ​ര​ന്‍റെ കൈ​വി​ര​ൽ കു​ടു​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നോ​ടെ​യു​ള്ള ക​ന​ത്ത മ​ഴ​യി​ല്‍ സൈ​ക്കി​ള്‍ ഓ​ടി​ക്ക​വേ സൈ​ക്കി​ള്‍ ചെ​യി​ന്‍ കു​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ കു​ട്ടി​യു​ടെ കൈ​വി​ര​ല്‍ പ​ല്‍​ച​ക്ര​ത്തി​നും ചെ​യി​നി​നു​മി​ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.മേ​പ്പ​യ്യൂ​ര്‍ കോ​ങ്കോ​ട്ട് മു​ക്കി​ല്‍ ക​ണ്ണ​മ്പ​ത്ത്ക​ണ്ടി​കു​നി മു​ഹ​മ്മ​ദ് ല​ഫി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ ര​ക്ഷാ​ദൗ​ത്യം വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പേ​രാ​മ്പ്ര നി​ല​യ​ത്തി​ല്‍​നി​ന്നും അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ർ പി.​സി. പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ശ്രീ​കാ​ന്ത്, പി.​ആ​ര്‍. സോ​ജു, പി.​ആ​ര്‍. സ​ത്യ​നാ​ഥ്, വി. ​വി​നീ​ത്, ഹോം​ഗാ​ര്‍​ഡ് എ.​സി. അ​ജീ​ഷ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി സൈ​ക്കി​ള്‍ ചെ​യി​ന്‍ ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റി കൈ​വി​ര​ല്‍ സു​ര​ക്ഷി​ത​മാ​ക്കി. ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡി​ല്‍ കൈ​വി​ര​ല്‍ സൈ​ക്കി​ളി​ല്‍ കു​ടു​ങ്ങി അ​വ​ശ​നാ​യ കു​ട്ടി​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യ സേ​ന​യെ നാ​ട്ടു​കാ​ര്‍ അ​ഭി​ന​ന്ദി​ച്ചു.