മലയോര ഹൈവേ കൂരാച്ചുണ്ട് ടൗണിലെ സർവേ പുരോഗമിക്കുന്നു; സമ്മതപത്രം ഇന്ന് കൈമാറും
1479175
Friday, November 15, 2024 4:32 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ടൗണിലെ പ്രവൃത്തികൾക്ക് മുന്നോടിയായുള്ള സർവേ നടപടികൾ പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളാ റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും ചേർന്നാണ് സർവേ നടത്തുന്നത്.
കെആർഎഫ്ബി ഉദ്യോഗസ്ഥരായ പ്രൊജക്ട് എൻജിനീയർ കെ. അദ്യുത് രാജ്, സൈറ്റ് സൂപ്പർവൈസർ എം.ജെ. അതുൽ, സർവകക്ഷി പ്രതിനിധികളും ചേർന്നാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്.
പതിനഞ്ച് ദിവസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യം. കെട്ടിട ഉടമകളിൽനിന്നും ലഭിച്ച സമ്മതപത്രങ്ങൾ ഇന്ന് വൈകുന്നേരം അഞ്ചിന് കെ.എം. സച്ചിൻ ദേവ് എംഎൽഎയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് അധികൃതർ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർക്ക് കൈമാറും. 89 ഉടമകളാണ് സ്ഥലവും കെട്ടിടവും വിട്ടു നൽകിയത്.