പന്തലായനിയിലെ അക്രമം; രണ്ടാംഘട്ട സമരം ആരംഭിച്ചു
1479434
Saturday, November 16, 2024 5:41 AM IST
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ക്രൂരമായി അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ തോർത്ത് വിരിച്ച് സമരം ചെയ്യുമെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ നടത്തിയ പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി നടത്തുന്ന സമരത്തിനോട് അനുകൂലമായി പോലീസ് പ്രതികരിച്ചില്ലെങ്കിൽ പ്രക്ഷോഭം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. അത് പോലീസിന് താങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു.