കോ​ഴി​ക്കോ​ട്: ചാ​ലി​യാ​റി​ൽ​നി​ന്ന് അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്ത് വ്യാ​പ​ക​മാ​കു​മ്പോ​ഴും ന​ട​പ​ടി എ​ടു​ക്കാ​തെ അ​ധി​കൃ​ത​ര്‍. പ​ക​ൽ​പോ​ലും മ​ണ​ൽ​ക​ട​ത്ത് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ക​ട​വു​ക​ളി​ലേ​ക്കു​ള്ള വ​ഴി (പാ​താ​ർ) നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് അ​ട​ച്ചി​രു​ന്നു. കോ​ൺ​ക്രീ​റ്റ്കാ​ൽ നാ​ട്ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ക്കാ​നാ​കാ​ത്ത​വി​ധ​മാ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

ഇ​രു​മ്പ് പൈ​പ്പ് വ​ച്ചോ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ചോ ബ​ന്ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, ഇ​തി​നി​ട​ക്ക് ചി​ല ക​ട​വു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് കാ​ലു​ക​ൾ മ​ണ​ൽ​ക​ട​ത്തു​കാ​ർ എ​ടു​ത്തു​മാ​റ്റി. മാ​വൂ​ര്‍ ക​ൽ​പ്പ​ള്ളി ക​ട​വി​ൽ നി​ല​വി​ൽ മ​ണ​ൽ​ക​ട​ത്ത് ത​ട​യാ​ൻ സം​വി​ധാ​ന​മൊ​ന്നു​മി​ല്ല. രാ​ത്രി​യി​ൽ നി​ർ​ബാ​ധം മ​ണ​ൽ ഇ​വി​ടെ​നി​ന്ന് ക​ട​ത്തു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ൾ അ​ണ​ച്ചാ​ണ് ക​ട​ത്ത്. മാ​വൂ​ര്‍ മ​ണ​ന്ത​ല​ക്ക​ട​വി​ൽ വാ​ഹ​ന​മി​റ​ക്കാ​ൻ പ​റ്റു​ന്ന അ​ക​ല​ത്തി​ലാ​ണ് തൂ​ണു​ക​ൾ.

ക​രി​ങ്ക​ൽ ചീ​ളു​ക​ൾ നി​ര​ത്തി വാ​ഹ​ന​ങ്ങ​ൾ ക​ട​വി​ലേ​ക്കി​റ​ക്കാ​ൻ സം​വി​ധാ​ന​ന​വു​മു​ണ്ട്. പോ​ലീ​സി​ന്‍റെ നീ​ക്കം അ​റി​യാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് റോ​ഡി​ൽ റോ​ന്തു​ചു​റ്റു​ക. എ​സ്കോ​ർ​ട്ടി​ന് വേ​റെ​യും ആ​ളു​ക​ളു​ണ്ടാ​കും. ചാ​ക്കി​ൽ മ​ണ​ൽ നി​റ​ച്ച് ക​ട​വി​ന് സ​മീ​പം സൂ​ക്ഷി​ക്കു​ന്നു​മു​ണ്ട്. മ​ണ​ൽ ചാ​ക്കി​ൽ നി​റ​ച്ച് പ​ക​ൽ​സ​മ​യ​ത്ത് കാ​റി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്നു​മു​ണ്ട്. ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മ​ല്ല. റ​വ​ന്യു വ​കു​പ്പും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.