ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം
1479429
Saturday, November 16, 2024 5:41 AM IST
പേരാമ്പ്ര: കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ് സെന്റര്‍) മാറ്റാനുള്ള പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. വര്‍ഷങ്ങളായി കടിയങ്ങാട് പ്രവര്‍ത്തിച്ചുവരുന്ന സബ് സെന്ററാണ് ഇപ്പോള്‍ പഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.
പ്രതിഷേധം പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനേരി നസീർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ എസ്.സുനന്ദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്റഫ്, വി.പി. ഇബ്രാഹിം, എൻ.കെ. ചന്ദ്രൻ, പാളയാട്ട് ബഷീർ, ഇ.വി. ശങ്കരൻ, ആക്ഷൻ കമ്മിറ്റി കൺവീനർ ഇല്ലത്ത് അഷ്റഫ്, സി.കെ. ലീല, വിജയൻ ചാത്തോത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.മുബഷിറ, ഇ.ടി. സരീഷ്, കെ.എം. ഇസ്മായിൽ, വി.കെ. ഗീത, കെ.ടി. മൊയ്തീൻ, സന്തോഷ് കോശി എന്നിവർ പ്രസംഗിച്ചു.