കക്കയത്ത് കർഷക രക്ഷാസമിതി പ്രതിഷേധിച്ചു
1479800
Sunday, November 17, 2024 6:55 AM IST
കൂരാച്ചുണ്ട്: ചന്ദനം കടത്തിയ കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് കക്കയത്ത് ഭീതി പരത്തുന്നതിനെതിരേ കർഷക രക്ഷാസമിതി യോഗം പ്രതിഷേധിച്ചു. കേസിൽ ഉൾപ്പെട്ടവരെ നിയമപരമായി ചോദ്യം ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുന്നതിന് വനം വകുപ്പിന് അധികാരമുണ്ട്.
കാർഷിക മേഖല തകരുകയും മണൽ വാരൽ അടക്കുമുള്ള തൊഴിൽ മേഖലകൾ ഇല്ലാതായതിന്റെ അനന്തരഫലമാകാം ചെറുപ്പകാർ നിയമവിരുദ്ധമായ കാര്യങ്ങളിൽ അകപ്പെടുന്നതെന്നും യോഗം വിലയിരുത്തി. പതിവു പോലെ മൂന്നാം മുറയിലൂടെ നിരപരാധികളെ മർദിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. തോമസ് വെളിയംകുളം അധ്യക്ഷത വഹിച്ചു. ജോൺസൺ കക്കയം, സുനിൽ പാറപ്പുറം, മുജീബ് കക്കയം, തോമസ് പോക്കാട്ട് എന്നിവർ പ്രസംഗിച്ചു.