ശിശുദിനം ആഘോഷിച്ചു
1479171
Friday, November 15, 2024 4:32 AM IST
കൂടരഞ്ഞി: ഓയിസ്ക കൂടരഞ്ഞി ചാപ്റ്റർ കാരാട്ടുപറ അങ്കണവാടിയിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും, കളർ പെൻസിൽ, കളർ ചെയ്യുന്ന ബുക്കുകൾ എന്നിവ നൽകി. ഓയിസ്ക പ്രസിഡന്റ് അജു പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി.എസ്. രവീന്ദ്രൻ, ഓയിസ്ക സെക്രട്ടറി ബിജു നിറം, ട്രഷർ ബിജു മറ്റം, ഓയിസ്ക ജില്ലാ കമ്മിറ്റി അംഗം ഷാജി കടമ്പനാട്ട്, ചാപ്റ്റർ മെമ്പർന്മാരായ ജോബി പുതിയേടത്ത്, വിൻസ് വിലങ്ങുപാറ, ബാബു ഐക്കരശേരി, ഷൈജു കൊയിനിലം, ജോളി പെണ്ണാപറമ്പിൽ എന്നിവർ പങ്കെടുത്തു.
തിരുവമ്പാടി: തിരുവന്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്
അങ്കണവാടി കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ചെപ്പിലംകോട് നാല് സെന്റ് പ്രദേശത്തെ അങ്കണവാടിയിലാണ് ശിശു ദിനം ആഘോഷിച്ചത്. കുട്ടികൾക്ക് ചിത്രരചന ബുക്കുകൾ സമ്മാനിച്ചു. എൻഎസ്എസ് ലീഡേഴ്സ് ജോൺ ജോസഫ് ഷാജി, സി.എസ്. അജിൽ, ഷോബിത ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
കോഴിക്കോട്: വെള്ളിമാടുകുന്ന് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ വർഷത്തെ ശിശുദിന പരിപാടികൾ വിപുലമായി ആഘോഷിച്ചു.ശിശുദിന പരിപാടി റവ ഫാ. പി.എ. ബിജോയ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സിസ്റ്റർ ടെസ്സി മരിയ, സ്റ്റാഫ് സെക്രട്ടറി അക്ഷയ, സ്കൂൾ ലീഡർ അക്ഷയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാന വിതരണവും കുട്ടികളുടെ കലാപരിപാടികൾ നടന്നു.
കോഴിക്കോട്: ജില്ല ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. ചെറുകുളത്തൂരിൽനിന്ന് ആരംഭിച്ച ശിശുദിന റാലി പെരുവയൽ പഞ്ചായത്ത് അംഗം അനിത പുനത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ചെറുകുളത്തൂർ ജിഎൽപി സ്കൂളിൽ നടന്ന കുട്ടികളുടെ സമ്മേളനത്തിൽ മടപ്പള്ളി ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പി.കെ. ഫാത്തിമ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊവിഡൻസ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി എൻ.കെ. നവമിക ഉദ്ഘാടനവും ശിശുദിന സന്ദേശവും നൽകി. ശിങ്കാരിമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയും കുട്ടികളുടെ സമ്മേളനത്തിനു ശേഷം നടന്ന ഓട്ടൻതുള്ളലും കുട്ടികൾക്ക് പുതിയ അനുഭവമായി. എഡിഎം എൻ.എം. മെഹറലി മുഖ്യാതിഥിയായി പങ്കെടുത്തു.
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു.
റാലി, കലാപരിപാടികൾ, മത്സരങ്ങൾ, പായസവിതരണം തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, പ്രധാനധ്യാപകൻ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴി എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിലെ നെഹ്റു പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, വിദ്യാർഥി പ്രതിനിധി നിവേദിത ഫ്രാൻസിസ് എന്നിവർ ശിശുദിന സന്ദേശം നൽകി. കൊച്ചു ചാച്ചാജിമാരും ജെആർസി കേഡറ്റുകളും അണിനിരന്ന ശിശുദിന റാലിയിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. നെഹ്റു തൊപ്പി നിർമാണം, പ്ലക്കാർഡ് നിർമാണം, ചുമർ പത്രിക നിർമാണം തുടങ്ങിയ വിവിധ മത്സരങ്ങളും പ്രശ്നോത്തിരിയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ പിന്റോ തോമസ്, അബ്ദുൾ റഷീദ്, ട്രീസ മേരി ജോസഫ്, ദിവ്യ ജോസഫ്, അമൽ വിനോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുത്തശി- മുത്തശന്മാർക്കൊപ്പം ആഘോഷിച്ചു
ഈങ്ങാപ്പുഴ: മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനവും ഗ്രാൻഡ്പാരൻസ് ദിനവും വിപുലമായി ആഘോഷിച്ചു. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷനായി.
ശിശുദിനത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ വർണ്ണാഭമാക്കി. ചടങ്ങിൽ മുത്തശി -മുത്തശന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രിൻസിപ്പൽ ഫാ. സിജോ പന്തപ്പിള്ളിൽ, യുകെജി വിദ്യാർഥിയായ എസ്ത മരിയ എന്നിവർ പ്രസംഗിച്ചു. ശിശുദിന റാലിയിൽ അധ്യാപകരായ എം.ടി. സെബാസ്റ്റ്യൻ, എം.ബി. ബാബു എന്നിവർ വിദ്യാർഥികൾക്ക് മുദ്രാവാക്യങ്ങൾ ചൊല്ലി കൊടുക്കുകയും കുട്ടികൾ ആവേശപൂർവം ഏറ്റുചൊല്ലുകയും ചെയ്തു.